Zustfine

Zustfine

My View on Women who get Married

Lesil
കല്യാണം കഴിച്ചു കൊണ്ടുവരുന്ന സ്ത്രീകളെ കുറിച്ച് എന്റെ കാഴ്ചപ്പാട്... എല്ലാ ആണിനും കനവാണ് സ്ത്രീ... എല്ലാ ആണിന്റെയും കനിവാണ് സ്ത്രീ... എല്ലാ ഹൃദയത്തിന്റെയും അലയാണ് സ്ത്രീ.. എല്ലാ ഹൃദയത്തിലുമൊരു അലിവാണ് സ്ത്രീ.. എല്ലാ ജൻമത്തിന്റെയും സ്നേഹമാണ് സ്ത്രീ.. എല്ലാ സ്ത്രീയും ഈ ഭൂമിയുടെ വാത്സല്യമാണ്. എല്ലാ സ്ത്രീയും ദൈവത്തിന്റെ ആർദ്രതയാണ്.. നവവധുവായി ഭര്തൃവീട്ടിലേക്ക് കാലെടുത്തു വെക്കുന്ന സ്ത്രീകൾ തീർത്തും പുതിയ സാഹചര്യത്തിലേക്കാണെത്തുന്നത് അവിടെ അവർ പലതും അനുഭവിക്കേണ്ടി വരുന്നു... ചിലർക്ക് മധുരാനുഭൂതി കളും ചിലർക്കാകട്ടെ ജീവിതം തന്നെ മടുത്തു പോകുന്ന അനുഭവങ്ങളും ചക്കയും മാങ്ങയും അല്ലാത്ത മനുഷ്യരുടെ ഉള്ളറിയാൻ തുരന്ന് നോക്കാൻ പറ്റാത്ത സാഹചര്യത്തിൽ പല പെൺകുട്ടികളുടെയും ജീവിതം ഹോമിക്കപ്പെടുന്നു.. പലപ്പോഴും ഭർത്താക്കന്മാരുടെയും മുഖംമൂടി അഴിഞ്ഞു വീഴുന്നത് കിടപ്പറയിൽ മാത്രമാണ് .... പുറമേ മാന്യത കാണിക്കുന്ന പല പുരുഷന്മാരുടെയും തനിനിറം വ്യക്തമാകുന്നത് കിടപ്പറയിൽ തന്നെ ആരോടും ഒന്നും തുറന്നു പറയാൻ ആകാതെ സഹിക്കുന്ന നാരി ജന്മങ്ങൾ... സത്യത്തിൽ ഈ നാരികൾ എന്നത് ഒരു കുടുംബത്തിൽ ജനിച്ചു അച്ഛന്റെ രാജകുമാരിയും അമ്മയുടെ പൊന്നോമന മകളുമായി അവിടെ വേരുറപ്പിച്ചു വളർന്ന് അടുത്തൊരു കുടുംബത്തിലേക്ക് പറിച്ചു നടപ്പെടുന്ന ഒരു ചെടി പോലെയാണ്... അവിടെയാണ് പുരുഷന്മാരും അവരുടെ വീട്ടുകാരും ശ്രദ്ധിക്കേണ്ടത്... ആ വേര് കെട്ടി കൊണ്ടുവരുന്ന കുടുംബത്തിൽ ആഴ്ന്നിറങ്ങണമെങ്കിൽ കുറച്ചു താമസം പിടിക്കും അതിന് വേണ്ടത് മുമ്പു വളർന്ന വീടിനേക്കാൾ സന്തോഷവും സമാധാനവും ഇവിടെ ഒരുക്കുക എന്നത് തന്നെയാണ്... പലരും അത് ചിന്തിക്കുന്നില്ല... മാത്രമല്ല കെട്ടിച്ചു വിട്ടാൽ തങ്ങളുടെ ബാധ്യത തീർന്നു എന്ന് സ്വന്തം വീട്ടുകാരും കൂടി ചിന്തിക്കുന്ന അവസ്ഥ വരുമ്പോൾ ഏത് സ്ത്രീയും പതറി പോകും.. ഒന്നോർത്താൽ സ്ത്രീകളെ സമ്മതിക്കണം എത്ര മാത്രം പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ചാണ് അവർ അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്... ഒന്നോർത്താൽ വീട്ടിൽ വളർത്തുന്ന ആട് മാടുകളെ വിൽക്കുമ്പോൾ വരെ അവർ ഹൃദയ ഭേദകമായി കരയും ഈ പെൺകുട്ടികളും അങ്ങിനെയൊക്കെ തന്നെ... ഇത് പുരുഷന്മാർക്ക് മനസ്സിലാക്കണം എങ്കിൽ സ്ത്രീകളെ കല്യാണം കഴിച്ചു പുരുഷന്മാർ സ്ത്രീകളുടെ വീട്ടിൽ നിൽക്കുന്ന സാഹചര്യം വരുമ്പോൾ അറിയാം എത്രപേർക്ക് അതിന് സാധിക്കും എന്ന്... കാരണം ഭാര്യവീട്ടിൽ ഒരുദിവസം പോലും അന്തിയുറങ്ങാത്ത പിരുഷന്മാർ വരെയുള്ള നാടാണ് നമ്മുടേത്... എപ്പോഴും ഭാര്യ സ്വന്തം വീട്ടിലേക്ക് പോകുന്നു എന്ന് പരാതിപ്പെടുന്ന പുരുഷന്മാരും അവരുടെ വീട്ടുകാരും ചിന്തിക്കേണ്ട ഒരേയൊരു കാര്യമാണ് ഇത്... അവളും ഒരു സ്വതന്ത്ര വ്യക്തിയാണെന്നും മോഹങ്ങളും സ്വപ്നങ്ങളും അവൾക്കും ഉണ്ടെന്നും അവൾ ഒരു ശരീരം മാത്രമല്ലെന്ന് പുരുഷന്മാർ ചിന്തിക്കണം..

0 Comments