Zustfine

Zustfine

Whose life do you live?

Lesil
ആരുടെ ജീവിതമാണ് നിങ്ങള്‍ ജീവിക്കുന്നത് ? ''നിങ്ങളുടെ സമയം പരിമിതമാണ്. അതുകൊണ്ട് മറ്റൊരാളുടെ ജീവിതം ജീവിച്ച് അത് വ്യര്‍ത്ഥമാക്കാതിരിക്കുക. നിങ്ങളുടെ ആശയങ്ങളും സിദ്ധാന്തങ്ങളുമൊക്കെ മറ്റൊരാളുടെ ചിന്തയില്‍ നിന്ന് ഉണ്ടായതായിരിക്കാം. അതില്‍ കുരുങ്ങിക്കിടക്കരുത്. മറ്റുള്ളവരുടെ അഭിപ്രായ കോലാഹലങ്ങള്‍ക്കിടയില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന് വരുന്ന ശബ്ദം കേള്‍ക്കാതെ പോകരുത്. ഏറ്റവും പ്രധാനം, നിങ്ങളുടെ ഉള്‍വിളികളെ പിന്തുടരാനുള്ള ധൈര്യമുണ്ടാകണം എന്നതാണ്. മറ്റെല്ലാം അത് കഴിഞ്ഞ് മാത്രമാണ്.'' സ്റ്റീവ് ജോബ്‌സ് കാന്‍സറിനോട് പൊരുതി മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെക്കുറിച്ച് ഇത്തരത്തില്‍ പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടുകൊണ്ടിരുന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. സ്റ്റീവ് ജോബ്‌സിന്റെ ഈ വാക്കുകള്‍ നമ്മുടെയെല്ലാം ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം ആയിരിക്കണം. ഇത്രയും വര്‍ഷങ്ങള്‍ നാം ആരുടെ ജീവിതമാണ് ജീവിച്ചത്? നമ്മള്‍ നമുക്കായി എപ്പോഴെങ്കിലും ജീവിച്ചിട്ടുണ്ടോ? നമ്മുടെ സമയം എത്രയോ പരിമിതമാണ്. അത് മറ്റൊരാളുടെ ജീവിതം ജീവിച്ചുതീര്‍ക്കാനുള്ളതല്ല. 1. വിശാലമായ ചിത്രം കാണുക. ഓരോ ദിവസവും കൊഴിഞ്ഞുപോകുമ്പോള്‍ നമ്മുടെ ലക്ഷ്യത്തിലേക്കുള്ള അത്രയും സമയം കൂടിയാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരു ദിവസവും തുടങ്ങുമ്പോള്‍ നിങ്ങളുടെ മനസില്‍ നിങ്ങളുടെ വലിയ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളുമാണ് ഉള്ളതെങ്കില്‍ ഒരു സമയവും വെറുതെ പാഴാക്കാന്‍ നിങ്ങള്‍ക്കാകില്ല. നിങ്ങള്‍ ചെയ്യുന്നത് അത് യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട കാര്യങ്ങളായിരിക്കും. നിങ്ങളുടെ സമയം വളരെ പരിമിതമാണെന്ന് ഓര്‍ക്കുന്നത് സ്വപ്‌നങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും കൂടുതല്‍ ഫോക്കസ്ഡ് ആയി നിര്‍ത്താന്‍ സഹായിക്കും. 2. നിങ്ങളുടെ ചിന്തകളെ പരിശോധിക്കുക. ഒരു ദിവസം നമ്മുടെ മനസിലേക്ക് വരുന്ന ചിന്തകള്‍ എത്രമാത്രമാണെന്ന് എണ്ണിയാല്‍ തീരില്ല. ഇതില്‍ ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ വളരെ കുറവായിരിക്കും. ഇതില്‍ നെഗറ്റീവ് ചിന്തകൾ വളരെ കൂടുതലായിരിക്കും. സമയത്ത് പല ജോലികളും തീര്‍ക്കാന്‍ നമുക്ക് സാധിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം ചിന്തകളുടെ ബാഹുല്യം തന്നെയാണ്. മനസിലേക്ക് ഓരോ ചിന്തകള്‍ വരുമ്പോഴും, ഇതെനിക്ക് ആവശ്യമുള്ളതാണോ എന്റെ സമയം ഇതിനായി പാഴാക്കുന്നതിന് മൂല്യമുണ്ടോ എന്ന് ചിന്തിക്കാം. ഇത് അനാവശ്യ ചിന്തകളെ ഒരു പരിധി വരെ ഒഴിവാക്കും. 3. വിശ്വാസങ്ങളെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുക. നിങ്ങളുടെ വിശ്വാസങ്ങളെന്ന് നിങ്ങള്‍ കരുതുന്നവ നിങ്ങളുടെ സ്വന്തം വിശ്വാസങ്ങളാകണമെന്നില്ല. നമ്മുടെയെല്ലാവരുടെയും ഉള്ളില്‍ മറ്റാരെക്കെയോ എഴുതിയിട്ടുള്ള ഒരു തിരക്കഥയുണ്ട്. ആ തിരക്കഥ അനുസരിച്ച് നാം പലപ്പോഴും ജീവിച്ചുതീര്‍ക്കുകയാണ് ചെയ്യുന്നത്. എവിടെ നിന്നാണ് ആ തിരക്കഥ നമുക്ക് കിട്ടുന്നത്? കുട്ടിക്കാലത്തെയും പിന്നീട് ജീവിതത്തിലുടനീളവും ഉണ്ടായിട്ടുള്ള അനുഭവങ്ങളാണ് അത്തരം തിരക്കഥകള്‍ക്ക് രൂപപ്പെടുത്തുന്നതിന് പിന്നില്‍. നിങ്ങള്‍ നിങ്ങളുടെ സ്വന്തമെന്ന് കരുതുന്ന വിശ്വാസങ്ങളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുക. 4. സ്വയാവബോധം ഉണ്ടാക്കുക. നിങ്ങളുടെ സ്വന്തം മൂല്യങ്ങളിലാണ് നിങ്ങള്‍ വിശ്വസിക്കേണ്ടത്. അല്ലാതെ മറ്റൊരാള്‍ നിങ്ങള്‍ക്കായി തെരഞ്ഞെടുത്തുതന്നതിലല്ല. അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ കമ്മ്യൂണിറ്റിയുടെ സ്വാധീനം നിങ്ങളിലുണ്ടാകുന്നുണ്ട്. ഇതില്‍ നിന്ന് മറികടക്കാനായി നിങ്ങളുടേതായ ഒരു വിഷന്‍ ഉണ്ടാക്കുക. ആ വിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങുക. 5. പിന്നോട്ടുവലിക്കുന്ന കാരണങ്ങളെ കണ്ടെത്തുക. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നിങ്ങളെ പിന്നോട്ടുവലിക്കുന്ന ആളുകളെയും സാഹചര്യങ്ങളെയും കണ്ടെത്തുക. ഈ തടസങ്ങളെ എത്രയും വേഗം നീക്കം ചെയ്താല്‍ മാത്രമേ മുന്നോട്ടുള്ള യാത്ര എളുപ്പമാകൂ. 6. അതിര്‍ത്തികള്‍ സ്വയം നിശ്ചയിക്കുക. അവരുടെ ജീവിതം ജീവിക്കാനായി നിങ്ങള്‍ക്ക് പല വ്യക്തികളുടെ അടുത്തുനിന്നും സമ്മര്‍ദ്ദങ്ങളുണ്ടാകാം. അപ്പോള്‍ ചില അതിര്‍ത്തികള്‍ നിശ്ചയിക്കുക. ഇത് നിങ്ങള്‍ക്ക് പലപ്പോഴും വെല്ലുവിളികളുയര്‍ത്തിയേക്കാം. അവയെ വിജയകരമായി നേരിടുക. 7. ഈ യാത്ര ആസ്വദിക്കുക. എല്ലാ ദിവസവും ഒറ്റയ്ക്കിരുന്ന് നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും ധ്യാനിക്കുക. അവ യാഥാര്‍ത്ഥ്യമാക്കാനുള്ള വഴികള്‍ നിങ്ങളുടെ മനസില്‍ തെളിഞ്ഞുവരുന്നത് കാണാം. ഓര്‍ക്കുക, നിങ്ങളുടെ ലക്ഷ്യത്തിലുള്ള പ്രയാണം ആസ്വദിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയണം. 'ഇത് എന്റെ ജീവിതമാണ്. ഞാന്‍ എന്റെ ജീവിതം ജീവിക്കുകയാണ്' എന്ന് മനസിന…

0 Comments